
തിരുവനന്തപുരം: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് പവന് ആദ്യമായി 89,000 പിന്നിട്ടു. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. ഗ്രാമിന് 115 രൂപ വർധിച്ച് 11,185 രൂപയായി. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്.
സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ദിവസേനയുള്ള ഈ വര്‍ധന സൂചിപ്പിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.







