
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെയും ,ചെന്നൈയിലെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ വാഹന ഡീലര്‍മാരുടെ വീടുകളിലും പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
നേരത്തെ ഇതേ കേസിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്‌ഡ് എന്നാണ് വിവരം.







