spot_imgspot_imgspot_img

മുതലപൊഴി അപകടം: കടലിൽ വീണ മത്സ്യതൊഴിലാളിയായ 19കാരനെ കണ്ടെത്താനായില്ല

Date:

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട 19 കാരനായ മത്സ്യത്തൊഴിലാളിയെ ഇതുവരെയും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളും വിഴിഞ്ഞത്ത് നിന്നെത്തിയ പരമ്പരാഗത മുങ്ങൽ വിദഗ്ദരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും യുവാവിനെ കണ്ടെത്താനായില്ല.

ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ സജീർ ബുഷ്റ ദമ്പതികളുടെ മകൻ 19 കാരൻ ഷഹാനാണ് അഴിമുഖത്ത് വെച്ച് വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളത്തിൽ നിന്നും ഷഹാൻ തെറിച്ചു കടലിൽ വീഴുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ടവരെ ഫോണിൽ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവം നടന്ന ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞത്ത് നിന്നും പരമ്പരാഗത മത്സ്യതൊഴിലാളികളായ മുങ്ങൽ വിദഗ്ദർ സംഭവസ്ഥലത്തെത്തി ഇന്ന് വൈകുന്നേരം വരെ തിരച്ചിൽ തുടർന്നു. പക്ഷെ നിരാശയായിരുന്നു ഫലം. നാളെ രാവിലെ വീണ്ടും തിരച്ചിൽ നടത്തുമെന്നാണ് ഇവർ അറിയിക്കുന്നത്.

പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബി ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളം ചരിഞ്ഞതോടെയാണ് ഷഹാൻ കടലിൽ തെറിച്ച് വീണത്.

 

 

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp