spot_imgspot_imgspot_img

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി : യു ജി/പി ജി പ്രോഗ്രാമുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന്

Date:

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന് നടക്കും.

പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ഹാജരാകേണ്ട സമയം, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.

കൂടാതെ യൂണിവേഴ്സിറ്റി വെബ്സൈറ്റായ www.sgou.ac.in ൽകൂടുതൽ വിവരങ്ങൾ ലഭ്യമാണ്.അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണേർ രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഒക്ടോബർ 17ന് 3.00 മണിക്ക് മുൻപായി പൂരിപ്പിക്കേണ്ടതാണ്.

കേരളത്തിലെ 40 പഠന കേന്ദ്രങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, വിവിധ പഠന സ്കൂൾ മേധാവികൾ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ പഠിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിക്കും. പഠിതാക്കൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് 0474-2966841, 9188909901,9188909902

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp