
കഴക്കൂട്ടം: മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ പള്ളിപ്പുറത്തെ മരണ വീട്ടിലാണ് സംഭവം.
ചൊവാഴ്ച നിര്യാതയായ പള്ളിപ്പുറം സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു.ചിത കത്തുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയും ഇതിന്റെ അവിഷ്ടം സമീപത്ത് ഉണ്ടായിരുന്ന സുന്ദരന്റെ കാൽമൂട്ടിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ തന്നെ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൃദുരോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് ശ്രീചിത്രിയിൽ വച്ച് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ ആശുപത്രിയിൽ വച്ച് ഇളക്കി മാറ്റാറുണ്ട്. വീട്ടമ്മ ചികിത്സ ശേഷം രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ വിട്ടത്.വീട്ടിൽ വച്ചായിരുന്നു മരണം. മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചിരുന്നുപ്പോൾ അത് ഇളക്കണ്ടെന്നും മറ്റു പ്രശ്നമൊന്നും ഉണ്ടാകില്ലെന്നാണ് മറുപടിയാണ് ലഭിച്ചതെന്ന് വീട്ടുകാർ പറയുന്നത്.







