
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചെ ഏകദേശം രണ്ടുമണിയോടെയാണ് സംഭവം.
സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. 25 വയസുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് അതിക്രമം നടന്നത്. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.







