
തിരുവനന്തപുരം: പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും. ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയിൽ വകുപ്പിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആറാണ് അവയവങ്ങൾ ദാനം ചെയ്തത്.
മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്. ചികിത്സയിലിരിക്കെ ഇന്നാണ് അനീഷ് മരിച്ചത്.







