
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമുക്കിലെ ലോഡ്ജിലാണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനി ആസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുവതിക്ക് ഒപ്പം സുഹൃത്ത് കൂടി ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.







