
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 13 കാരനാണ് രോഗം സ്ഥിതീകരിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്.
നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.നാല് ദിവസങ്ങൾക്ക് മുന്പ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും തുടർന്നുള്ള പരിശോധനകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.







