spot_imgspot_imgspot_img

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിന് ദേശീയ അംഗീകാരം

Date:

തിരുവനന്തപുരം: ആയുഷ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന NCISM, MARBISM ഏർപ്പെടുത്തിയ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിങ്ങിന്റെ അക്രഡിറ്റേഷനിൽ രാജ്യത്തെ സർക്കാർ ആയുർവേദ കോളേജുകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കരസ്ഥമാക്കി.

ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, അക്കാദമിക് മികവ്, പഠന-ഗവേഷണ മേഖലയിലെ മികച്ച പ്രവർത്തനം, ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത, അധ്യാപക-വിദ്യാർഥി മികവ് എന്നിവ പരിശോധിച്ചാണ് ദേശീയ അംഗീകാരം നൽകുന്നത്. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ സർക്കാർ-എയ്ഡഡ്-സ്വകാര്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന 17 ആയുർവേദ കോളേജിൽ രണ്ടാം സ്ഥാനവും ദേശീയതലത്തിൽ 19-ാം സ്ഥാനവുമാണ് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കരസ്ഥമാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp