
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. വീടിനു സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല.
തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ മാസം 16-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.







