
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം 2ാം തീയതി മുതല്‍ കാണാതായത്. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്.
സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂടിൽ എത്തിയതാണ്. ഉസ്താദ് തല്ലിയതിന് പിന്നാലെയാണ് ദറസില്‍ നിന്നും കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാതെ മദ്രാസാധ്യാപകന് മറച്ചുവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
മുഹമ്മദ് സഹദിനായി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.







