
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തിനു ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. അതിനുശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.







