
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയായ ശ്രേയസാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്.







