spot_imgspot_imgspot_img

ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് ഗുരുതരമായ സാഹചര്യം; വി ജോയ് എം എൽ എ

Date:

തിരുവനന്തപുരം: ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് ഗുരുതരമായ സാഹചര്യമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാകാത്ത തരത്തിലുള്ള അതീവ ഗുരുതര സംഭവങ്ങൾ ആണ് ബിജെപിയുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുമല അനിലിന്റെ മരണം നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. അനിലിന്റെ കുടുംബം അതീവ സമ്മര്‍ദ്ദത്തിലാണ്. ആരെങ്കിലും മരിച്ചാൽ അവരോട് ഒരു ദയയോ സ്നേഹമോ കാണിക്കാൻ ബിജെപി തയ്യാറാകുന്നില്ല. ആട്ടി ചവിട്ടി പുറത്താക്കുന്ന മനോഭാവമാണ് ബിജെപിക്കുള്ളത്.

അനിലിനെ ബിജെപി നിർദാക്ഷണ്യം തള്ളിക്കളഞ്ഞു. വല്ലാത്ത വിഷമത്തിലാണ് അനിലിൻ്റെ കുടുംബമെന്നും അവർ പ്രതികരിക്കുന്നില്ല എന്നേ ഉള്ളു. വീട്ടുകാർക്ക് പരാതിയുണ്ട്. അതുപോലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചതിന് ശേഷം ബിജെപി നേതാക്കള്‍ സമ്മര്‍ദം ഉണ്ടാക്കി.

ആർഎസ്എസ് ബിജെപിയുടെ ഭാഗത്തുനിന്നും വലിയ സമ്മർദ്ദമാണ് ആനന്ദന് ഉണ്ടായത്. അതുകൊണ്ടാണ് മൃതശരീരം ഒരു ആർഎസ്എസുകാരനെയും കാണിക്കരുത് എന്ന് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.

ആനന്ദിന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കണം. കാര്യക്ഷമമായ അന്വേഷണം നടക്കണം. ഇതിനോടകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പൊലീസ് അതിവേഗം അന്വേഷണം നടത്തുന്നുണ്ട്. പ്രകൃതിവിരുദ്ധ രീതികൾ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ലെന്നാണ് എന്നതാണ് അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും വ്യക്തമാക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp