
തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് തിരിച്ചടി. എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്.
സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. ബാങ്കിന് 4.16 കോടിയുടെ നഷ്ടമാണുണ്ടായത്. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍.
9 പേർ 16 ലക്ഷം വീതം തിരിച്ചടയ്ക്കണം. ബാങ്ക് പ്രസിഡൻ്റ് 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ബാങ്ക് പ്രസിഡൻ്റ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ് ജി പത്മകുമാറാണ്.







