
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന രാജാജി നഗർ സ്വദേശി അലന്റെ കൊലപാതകത്തിൽ പ്രതികളായവർ കീഴടങ്ങി. വഞ്ചിയൂർ കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. അജിൻ, അഭിജിത്ത്, കിരൺ, നന്ദു, അഖിൽ ലാൽ എന്നിവരാണ് കീഴടങ്ങിയത്. ഇവർ തമിഴ്‌നാട്ടിൽ ഒളിവിലായിരുന്നു.
തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസം മമ്പ് രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.







