
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു ഒരു നേട്ടം കൂടി. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും.
റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു നേട്ടമാകുമിത്.







