
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റു. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം.
നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. പെൺകുട്ടിയും സുഹൃത്തും കൂടി സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







