
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം. തിരുവനന്തപുരം പാറശാലയിലെ പശുക്കോട്ട് കോണത്താണ് സംഭവം. പാറശാല സ്വദേശി പ്രവീണിനെതിരെയാണ് പരാതി.
കഴിഞ്ഞ നാല്‌വര്‍ഷമായി മര്‍ദ്ദനം തുടരുന്നുവെന്ന് പ്രവീണിന്റെ ഭാര്യ ശാന്തികൃഷ്ണന്‍ പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ഭാര്യയെയും നിരന്തരം മർദിക്കാറുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. പ്രവീണിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും മാരായമുട്ടം പൊലീസ് നടപടി എടുത്തില്ലെന്ന് ഭാര്യ ആരോപിച്ചു. അമ്മയെ മര്‍ദ്ദിക്കുമ്പോള്‍ ഇടപെട്ടതിനാണ് തന്നെ മര്‍ദിക്കുന്നതെന്ന് മകൻ പറഞ്ഞു,







