spot_imgspot_imgspot_img

ഡിജിറ്റൽ നവീകരണം: കെഫോണിനൊപ്പം കേരളത്തിന്റെ യാത്ര

Date:

തിരുവനന്തപുരം: ഡിജിറ്റൽ നവീകരണത്തിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയായ ‘ഡിജിറ്റൽ ഡിവൈഡ്’ അഥവാ ഇൻ്റർനെറ്റ്‌ ലഭ്യതയിലെ അന്തരം പരിഹരിക്കാനുള്ള കേരളത്തിന്റെ മറുപടിയായായാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ സ്വന്തം ഇൻ്റര്നെറ് പദ്ധതിയായ കെഫോൺ (KFON) അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ‌്വർക്ക് ജനങ്ങളിലേക്കെത്തിയത്. അവസരങ്ങളുടെ അസമത്വം ഇല്ലാതാക്കാനുള്ള കേരള സർക്കാരിൻ്റെ സാമൂഹിക ഇടപെടലാണ് ഈ പദ്ധതി. പല വികസിത രാജ്യങ്ങളിലും ഡിജിറ്റൽ നവീകരണം സ്വകാര്യ കമ്പനികളുടെ ലാഭത്തിനുള്ള ഉപാധിയായി മാത്രം പരിഗണിച്ചപ്പോൾ, കേരളം അതിനെ ഒരു പൊതുജന ക്ഷേമ പദ്ധതിയുടെ ഭാഗമാക്കി മാറ്റി. ഇ-ഗവേണൻസ്, ഇ-ഹെൽത്ത് തുടങ്ങിയ മേഖലകളിൽ കേരളം നേരത്തേ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

പരമ്പരാഗത ക്ലാസ് മുറികളിൽ നിന്നും സ്‌മാർട്ട് ക്ലാസുകളിലേക്ക് കേരളത്തിലെ കുട്ടികൾ ചുവടു വച്ച ഒരു കാലത്തിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. ഈ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവാണ് ലോകോത്തര നിലവാരമുള്ള ഓൺലൈൻ കോഴ്‌സുകളും, ഡിജിറ്റൽ പഠന സൗകര്യങ്ങളും, നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും പോലും എളുപ്പത്തിൽ ലഭ്യമാകുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായപ്പോൾ, ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത വലിയൊരു സമൂഹം കുട്ടികൾ നേരിട്ട പ്രതിസന്ധികൾ കേരള ജനത കണ്ടറിഞ്ഞതാണ്. കെഫോൺ പോലെയുള്ള പദ്ധതികൾ ഈ പ്രശ്ന‌ത്തിന് വലിയൊരു പരിഹാരമാവുകയും, കേരളത്തിലെ എല്ലാ കുട്ടികൾക്കും തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയിൽ ഏകദേശം 31% മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്, അതേസമയം നഗരങ്ങളിൽ ഈ കണക്ക് 67% ആണ്. ഈ വലിയ അന്തരം (Digital Divide) നികത്താൻ കെഫോണിൻറെ കടന്നു വരവോടെ വലിയ സഹായകമായിട്ടുണ്ട്. അതിവേഗ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വിദൂര ആദിവാസി മേഖലകളിലടക്കം എത്തിക്കുന്നത് വഴി, ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ പോലുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇൻ്റർനെറ്റ് സേവനമെത്തിക്കാൻ കെഫോണിനു അതിവേഗം സാധിച്ചു.

കേരളത്തിലാകെ 133800 ലധികം കണക്ഷനുകൾ പൂർത്തിയാക്കി ജൈത്ര യാത്ര തുടരുകയാണ് കെഫോൺ. കേരളത്തിലെ ഉയർന്ന സ്ത്രീ-പുരുഷ അനുപാതം കണക്കിലെടുക്കുമ്പോൾ, കെഫോൺ പോലെയുള്ള പദ്ധതികളുടെ കടന്നുവരവ് സ്ത്രീശാക്തീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹൈ സ്പ‌ീഡ് ഇന്റർനെറ്റ് ലഭ്യമാകുന്നതിലൂടെ വർക്ക് ഫ്രം ഹോം അവസരങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുകയും, ഇതുവഴി സ്ത്രീകൾക്ക് കരിയർ മുന്നോട്ട് കൊണ്ടുപോകാനും വഴിയൊരുക്കുന്നു. കൂടാതെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇ-കൊമേഴ് സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും സ്വയംപര്യാപ്‌തരാകാനും സഹായകമാകുന്നു.

ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ സംവിധാനങ്ങൾ മുഖേന സംസ്ഥാനത്തിൻ്റെ എല്ലാ കോണുകളിലേക്കും ഇൻ്റർനെറ്റ് എത്തിക്കുന്നുണ്ടെന്ന് കെഫോൺ ഉറപ്പുവരുത്തുന്നു കേരളത്തെ ഒരു നൂതന സമൂഹമാക്കി മാറ്റാൻ കഴിയുന്ന കാതലായ ഈ പദ്ധതി ജനങ്ങൾക്ക് ഇൻ്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക മാത്രമല്ല, അതുവഴി സാധ്യമാകുന്ന സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഭാവിയിൽ, ടെലിമെഡിസിൻ, സ്മ‌ാർട്ട് സിറ്റി പ്രൊജക്റ്റുകൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റൽ എഡ്യൂക്കേഷൻ എന്നിവയിലെല്ലാം കെഫോണിൻ്റെ വിപുലമായ പ്രവർത്തനം ഒരുപോലെ ഗുണകരമാകും. ഈ പദ്ധതിയുടെ സാധ്യതകളെ സമൂഹത്തിൻന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കാൻ കൂട്ടായ ശ്രമങ്ങളും ചിട്ടയായ പ്രവർത്തനങ്ങളും കെഫോൺ ശ്രദ്ധാപൂർവം നടത്തിവരുന്നു. വെല്ലുവിളികളെ അവസരങ്ങളായി കണ്ട് മുന്നോട്ട് പോകാനായാൽ, ഡിജിറ്റൽ യുഗത്തിലെ മാതൃകാ സംസ്ഥാനമായി കേരളത്തിന് മാറാൻ കെഫോൺ സഹായകമാകും .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ കെഫോൺ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ ഉപയോഗിച്ച്, ഒറ്റപ്പെട്ട ആദിവാസി മേഖലകളിലും ദ്വീപുകളിലും സൗജന്യ ഇന്റർനെറ്റ് നൽകുന്ന ‘കണക്ടിംഗ് ദി അൺകണക്റ്റഡ്’ പോലുള്ള പദ്ധതികൾ കെ-ഫോൺ നടപ്പാക്കുന്നു. ലാഭസാധ്യത കുറവായതിനാൽ വിപണിയിലെ സ്വകാര്യ ടെലികോം കമ്പനികൾ ശ്രദ്ധിക്കാത്ത ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ പോലും കെഫോൺ അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നുവെന്നത് സമൂഹത്തോടുള്ള കെഫോണിൻ്റെ പ്രതിബദ്ധയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ നഗര-ഗ്രാമ ഭേദമില്ലാതെ എല്ലാവർക്കും ഡിജിറ്റൽ അവസരങ്ങൾ ഒരുപോലെ ലഭ്യമാകും.

പദ്ധതി ആരംഭിച്ചപ്പോള് തന്നെ രീതിയിലുള്ള സംശയങ്ങളും ആക്ഷേപങ്ങളും ഉയര് ന്നുവന്നിരുന്നു. എന്നാല് അവയെ നിരര്ഥകമാക്കുംവിധം മികച്ച ദീര്ഘവീക്ഷണത്തോടെയുള്ള ആശയങ്ങളും ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്തുന്ന സേവനങ്ങള് എല്ലാം ആസൂത്രണവും ഒത്തുചേര് ന്നുകൊണ്ട് ഉറപ്പു നല് കുവാനും അവരുടെ വിശ്വാസം ആര് ജിക്കുവാനും ഇക്കാലയളവില് കെഫോണിന് സാധിച്ചിട്ടുണ്ട്.

ജില്ലാതല കണക്കുകൾ പരിശോധിക്കുമ്പോൾ, വിവിധ പ്രദേശങ്ങളിൽ പദ്ധതിയുടെ പുരോഗതി വ്യക്തമായി കാണാം. 23,987 ഉപഭോക്താക്കളുമായി മലപ്പുറം ഏറ്റവും കൂടുതൽ കണക്ഷനുകൾ നേടിയ ജില്ലയായി മുന്നിലാണ്. തുടർന്ന് കോട്ടയം 9,983, കോഴിക്കോട് 9,670, എറണാകുളം 9,359, പാലക്കാട് 8,689, കൊല്ലം 8,118, തൃശൂർ 8,070 എന്നീ ജില്ലകളും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നു. തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ 7,103 കണക്ഷനുകളും ഇതുവരെ പൂർത്തിയായിട്ടുണ്ട്.

ഗ്രാമീണ മലയോര മേഖലകളിൽ കൂടുതൽ വ്യാപനം പ്രകടിപ്പിച്ച വയനാട് ജില്ലയിൽ 5,855 കണക്ഷനുകളാണ് നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഈ പ്രദേശത്തെ ഡിജിറ്റൽ നവീകരണത്തിൻ്റെ വേഗത ഈ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ ഇടുക്കി 5,979, കണ്ണൂർ 6,178, ആലപ്പുഴ 4,182, പത്തനംതിട്ട 3,183 കണക്ഷനുകളും കാസർഗോഡ് 2,467 കണക്ഷനുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ വിനോദ മേഖലയിൽ പുതിയൊരു ദിശാബോധം സൃഷ്‌ടിക്കുവാൻ കെഫോണിനു സാധിച്ചു.

6.डी.डी സേവനങ്ങളിലൂടെ ജനങ്ങൾക്ക് വിനോദവും വിജ്ഞാനവും വിരൽത്തുമ്പിൽ കൊണ്ടുവരുകയാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യം. 29-ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350-ലധികം ഡിജിറ്റൽ ടി.വി ചാനലുകളുമടങ്ങിയ വിപുലമായ സേവനങ്ങൾ കെഫോൺ ഒ.ടിടിയിൽ ലഭ്യമാണ്.

സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ദക്ഷിണേന്ത്യൻ ടി.വി ചാനലുകളും സിനിമകളും ഉൾപ്പെടുത്തി കെഫോൺ നൽകുന്ന ഒ.ടി.ടി സേവനം മറ്റുള്ള ഇന്റർനെറ്റ് പ്രൊവൈഡർമാരോട് താരതമ്യപ്പെടുത്താവുന്ന മികവ് പുലർത്തുന്നു. ഈ സേവനം മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ്, വളരെ ചെറിയ സമയത്തിനുള്ളിൽ 1,500-ലധികം ഉപഭോക്താക്കൾ ഒ.ടി.ടി ആക്റ്റിവേറ്റു ചെയ്‌തുവെന്നത്. പ്രമുഖ ഒ.ടി.ടികളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻകോഡ്, ഡിസ്കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്‌സ് ടി.വി എന്നിവ ഉൾപ്പെടുന്നതാണ് കെഫോൺ 6.डीडी.

കെഫോണ് ഒ.ടി.ടി പാക്കേജ്

444 രൂപ മുതലുള്ള പാക്കേജുകൾ, സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് കാറ്റഗറിയിലായി, ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ ലഭ്യമാണ്. സ്റ്റാര് എന്ന പേരില് ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ 63(1 മാസ പാക്കേജില് 4500 ജിബി ഡാറ്റാ ലിമിറ്റില് 45 എംബിപിഎസ് വേഗതയിലുള്ള ഇന്റര് നെറ്റും 23 ഒ.ടി.ടികളും 350ലധികം ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര് ഷത്തേക്ക് 4529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില് ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില് 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല് ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില് 4500 ജിബി ഇന്റര് നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര് ഷത്തേക്ക് 6110 രൂപയും നല് കി സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില് വൈബിലേതുപോലെത്തന്നെ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല് ചാനലുകളും ലഭ്യമാകും. എന്നാല് ഡാറ്റാ സ്‌പീജ് 105 എംബിപിഎസ് ആയി ഉയരും. 4500 ജിബിയാണ് ലിമിറ്റ്. പാക്കേജ് മൂന്ന് ഒരു മാസത്തേക്ക് 2277 രൂപയ്ക്കും ആറ് മാസത്തേക്ക് 4315 രൂപയ്ക്കും വര് ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില് 65 എംബിപിഎസ് വേഗതയില് 4500 ജിബി വരെ ഇന്റര് നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല് ചാനലുകളും ലഭ്യമാകും. ഈ പാക്കേജിൻ്റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4855 രൂപയ്ക്കും ഒരു വര് ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില് 155 എംബിപിഎസ് വേഗതയില് 4500 ജിബി വരെ ഇന്റര് നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല് ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര് ഷത്തേക്കും ലഭ്യമാണ്.

കെഫോൺ പദ്ധതിയുടെ പ്രവർത്തന മാതൃകയെ പറ്റി പഠനം നടത്തുന്നതിനായി, തമിഴ്‌നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) സംഘം കെഫോൺ ഓഫീസുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച നടത്തിയിരുന്നു . മറ്റു സംസ്ഥാനങ്ങൾ കെഫോണിനെ ഒരു വിജയമാതൃകയായി കാണുകയും പഠനത്തിനായി സമീപിക്കുകയും ചെയ്യുന്നത് പദ്ധതിയുടെ കാര്യക്ഷമതയെയും പ്രാവർത്തികവിജയത്തെയും വ്യക്തമാക്കുന്നു.

1.3 സർക്കാരിന്റെ ‘ഡിജിറ്റൽ സമത്വം’ എന്ന ദൗത്യം യാഥാർത്ഥ്യമാക്കാൻ കെഫോൺ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞത് മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്,” എന്ന് കെഫോൺ മാനേജിങ് ഡയറക്‌ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. സാങ്കേതികവിദ്യയെ സാമൂഹിക നന്മയ്ക്കും സമത്വത്തിനും വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ മികച്ച മാതൃകയാണ് സർക്കാരിൻ്റെ ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ തലത്തില് ബ്രോഡ്ബാന് ഡ് ഇൻ്റര് നെറ്റ് നല് കാനുള്ള ഐ.എസ്.പി എ (ഇന് ര് നെറ്റ് സര് വീസ് ഐ.എസ്.പി – എ ലൈസന് സ് എന്ന നേട്ടം കെഫോണിൻ്റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ‌്വര് ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില് നെറ്റ‌്വര് ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇൻ്റര് നെറ്റ് സര് വീസ് പ്രൊവൈഡര് മാരുമായി സഹകരിച്ചും രാജ്യവ്യാപകമായി ഇന്റര് നെറ്റ് സേവനം നൽകുവാന് കെഫോണ് പദ്ധതിയിട്ടിട്ടുണ്ട്. മാത്രമല്ല 2026-ഓടെ 2.5 ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കരസ്ഥമാക്കാനുള്ള നിരവധി പദ്ധതികൾ കെഫോൺ വരുംദിവസങ്ങളിൽ പ്രാവർത്തികമാക്കും.

എങ്ങനെ കെഫോൺ കണക്ഷനെടുക്കാം?

പുതിയ ഗാർഹിക കണക്ഷൻ നേടുന്നതിന് ‘എൻ്റെ കെഫോൺ’ മൊബൈൽ ആപ്പിലൂടെയോ കെഫോണിൻ്റെ ഓഫീഷ്യൽ വെബ്സൈറ്റ് വഴിയോ നേരിട്ട് രജിസ്റ്റർ ചെയ്യാം. ഇതുകൂടാതെ, 1800 570 4466 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിച്ചും കണക്ഷനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കെഫോണിന്റെ വിവിധ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതൽ അറിയുവാൻ ഔദ്യോഗിക വെബ്സൈറ്റായ kfon.in സന്ദർശിക്കാം. അതുപോലെ, 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് KFON Plans എന്നു ടൈപ്പ് ചെയ്ത് സന്ദേശം അയച്ചാൽ നിലവിലുള്ള എല്ലാ പ്ലാനുകളും ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp