
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി സ്വീകരിച്ച് പ്രിൻസിപ്പൽ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം നടന്നത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. തൊട്ടപ്പുറത്തുള്ള സൈക്കാട്രിക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗിയാണ് അതിക്രമിച്ച് കയറിയതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അതേസമയം എങ്ങനെ രോഗി ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റ് എത്തി എന്നതില്‍ വ്യക്തതയില്ല.







