
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ബംഗളൂരു സ്വദേശിയായ 23കാരിയാണ് പരാതി നല്‍കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി യുവതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. ഗർഭം ധരിക്കാൻ രാഹുൽ തന്നോടും നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. ക്രൂരമായി ബലാത്സഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തിട്ടും ബലമായി പീഡിപ്പിച്ചെന്നും ഫെനി നൈനാനും അനുയായികളും ഒപ്പമുണ്ടായിരുന്നെന്നും പറയുന്നു. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു.







