
ഡൽഹി: കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. 88 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമയ പരിധി നീട്ടണമെങ്കില്‍ അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് കോടതി നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.







