spot_imgspot_imgspot_img

പ്രശസ്ത ചലചിത്ര നിർമാതാവ് എം. ശരവണൻ അന്തരിച്ചു

Date:

ചെന്നൈ: പ്രശസ്ത ചലചിത്ര നിർമാതാവും ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമയുമായ എം. ശരവണൻ (എ.വി.എം ശരവണൻ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം എ.വി.എം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിവരെ പൊതുദർശനം നീളും.

1939ൽ ജനിച്ച ശരവണൻ, സഹോദരനായ എം. ബാലസുബ്രഹ്മണ്യനൊപ്പം പിതാവ് എ. വി. മെയ്യപ്പനെ എ.വി.എം പ്രൊഡക്ഷൻസിന്റെ നടത്തിപ്പിൽ സഹായിച്ചു. 1950കളുടെ അവസാനം മുതൽ ചലച്ചിത്രനിർമാണത്തിൽ ഏർപ്പെട്ടിരുന്ന ശരവണൻ 1979ൽ പിതാവിന്റെ മരണശേഷം സ്റ്റുഡിയോകളും ചലചിത്ര നിർമാണവും ഏറ്റെടുക്കുകയായിരുന്നു.

എപ്പോഴും വെള്ള ഷർട്ടും വെള്ള പാന്റും ധരിച്ച് പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തമിഴ് സിനിമയിലെ ഒരു ഇതിഹാസമായി കണക്കാക്കപ്പെട്ടിരുന്നു. 80കളിലും 90കളിലും ശരവണൻ ശ്രദ്ധേയമായ പ്രോജക്ടുകൾക്ക് പിന്തുണ നൽകി. അതിൽ ദേശീയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. തമിഴിന് ​​പുറമേ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം ചിത്രങ്ങൾ നിർമിച്ചു.

നാനും ഒരു പെൺ (1963), സംസാരം അതു മിൻസരം (1986), മിൻസാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരൻ (2009), അയൻ (2009) എന്നിവ അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട സിനിമകളാണ്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി തലമുറകളിലെ ചലച്ചിത്ര പ്രവർത്തകരെ സ്വാധീനിക്കുകയും ചലച്ചിത്ര ലോകമെമ്പാടും അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിക്കൊടുക്കുകയും ചെയ്തു. ശരവണന്റെ മകൻ എം.എസ്. ഗുഹാനും ചലചിത്ര നിർമാതാവാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp