
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേഖലയിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരമായിട്ടാണ് ഈ വിഭാഗം. ഡേവിഡ് ലിഞ്ചിന്റെ ‘ബ്ലൂ വെല്‍വെറ്റ്’, റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ ‘ഓള്‍ ദ പ്രസിഡന്റ്സ് മെന്‍’, ക്ലോഡിയ കാര്‍ഡിനാലിന്റെ ‘എയ്റ്റ് ആന്റ് ഹാഫ്’, ഡയാന്‍ കീറ്റണ്‍ന്റെ ‘ആനി ഹാള്‍’, ശ്യാം ബെനഗലിന്റെ ‘ഭൂമിക’, എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘നിര്‍മ്മാല്യം’, ‘കടവ്’, ഷാജി എന്‍. കരുണിന്റെ ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’, വയലാര്‍ രാമവര്‍മ്മയ്ക്കും സലില്‍ ചൗധരിയ്ക്കും ആദരമായി ‘ചെമ്മീന്‍’, ജന്മശതാബ്ദിയോടനുബന്ധിച്ച് ഗുരു ദത്തിന്റെ ‘പ്യാസ’ എന്നിവയാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.
2024 ല്‍ അന്തരിച്ച വിഖ്യാത ബംഗാളി സംവിധായകന്‍ ശ്യം ബെനഗലിന് ആദരമായി ഹന്‍സ വാഡ്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം സംവിധാനം നിര്‍വഹിച്ച ‘ഭൂമിക’ (1977) പ്രദര്‍ശിപ്പിക്കും. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം മികച്ച നടിക്കുള്ള പുരസ്‌കാരം സ്മിത പാട്ടീലിന് നേടിക്കൊടുത്തു.
ഡേവിഡ് ലിഞ്ച് രചനയും സംവിധാനവും നിർവഹിച്ച്1986-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിയോ-നോയർ മിസ്റ്ററി ത്രില്ലർ ചിത്രമാണ് ബ്ലൂ വെൽവെറ്റ് . സൈക്കോളജിക്കൽ ഹൊറർ ഫിലിം നോയറുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കൈൽ മക്ലാക്ലാൻ , ഇസബെല്ല റോസെല്ലിനി , ഡെന്നിസ് ഹോപ്പർ , ലോറ ഡെർൺ എന്നിവർ അഭിനയിക്കുന്നു.
ഒരു കോളേജ് വിദ്യാർത്ഥി തന്റെ ജന്മനാട്ടിലേക്ക് മടങ്ങുകയും ഒരു വയലിൽ മുറിഞ്ഞുപോയ മനുഷ്യന്റെ ചെവി കണ്ടെത്തുകയും ചെയ്യുന്നതിനെ പിന്തുടരുന്ന ഈ ചിത്രം, ഒരു പ്രശ്നക്കാരനായ നൈറ്റ്ക്ലബ് ഗായകനുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. 1987-ലെ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലിഞ്ചിന് നേടിക്കൊടുത്തു. നിരവധി അംഗീകാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
റിച്ചാർഡ് നിക്‌സണിന്റെ പ്രസിഡന്റ് സ്ഥാനത്തെ താഴെയിറക്കിയ വാട്ടർഗേറ്റ് അഴിമതിയെക്കുറിച്ചുള്ള 1976-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ജീവചരിത്ര രാഷ്ട്രീയ ത്രില്ലർ ചിത്രമാണ് ഓൾ ദി പ്രസിഡൻറ്സ് മെൻ . വില്യം ഗോൾഡ്മാന്റെ തിരക്കഥയിൽ അലൻ ജെ. പകുല സംവിധാനം ചെയ്ത ഈ ചിത്രം, 1974-ൽ വാഷിംഗ്ടൺ പോസ്റ്റിനായി ഈ അഴിമതി അന്വേഷിക്കുന്ന രണ്ട് പത്രപ്രവർത്തകരായ കാൾ ബേൺസ്റ്റൈൻ , ബോബ് വുഡ്‌വാർഡ് എന്നിവരുടെ നോൺ-ഫിക്ഷൻ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
റോബർട്ട് റെഡ്ഫോർഡും ഡസ്റ്റിൻ ഹോഫ്മാനും യഥാക്രമം വുഡ്‌വാർഡ്, ബേൺസ്റ്റൈൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം റെഡ്‌ഫോർഡിന്റെ വൈൽഡ്‌വുഡ് എന്റർപ്രൈസസിനു വേണ്ടി വാൾട്ടർ കോബ്ലെൻസാണ് നിർമ്മിച്ചത് . ഈ ചിത്രം 1977 ല്‍ -ലെ മികച്ച സഹനടനുള്ള പുരസ്‌കാരമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടി. തന്റെ മികവുറ്റ പ്രകടനത്തിന് റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് ബാഫ്ത, ഓസ്‌കര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടി.
1964-ലെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശഭാഷാ ചിത്രമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഫെഡ്റിക്കൊ ഫെല്ലിനിയുടെ’ എയ്റ്റ് ആന്റ് ഹാഫ്”, ഇറ്റാലിയന്‍ അഭിനേത്രി ക്ലോഡിയ കാര്‍ഡിനാലിന് ആദരമായി പ്രദര്‍ശിപ്പിക്കും. കൂടാതെ 1978-ലെ മികച്ച ചിത്രമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ഡയാന്‍ കീറ്റണ്‍ന്റെ അഞ്ചു ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ചലച്ചിത്രസപര്യയിലെ പ്രധാനചിത്രങ്ങളിലൊന്നായ 1977-ലെ വൂഡി അലന്‍ ചിത്രം ‘ആനി ഹാളും’ മേളയില്‍ പ്രദര്‍ശിപ്പിക്കും.
എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം. 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിച്ചു. എം ടി വാസുദേവൻ നായർ എഴുതിയ “പള്ളിവാളും കാൽച്ചിലമ്പും” എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം . ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും, കഴകക്കാരനും അവരുടെ ജീവിതവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
എസ്.കെ. പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ തിരക്കഥയും, സംവിധാനവും നിർവഹിച്ച് 1991ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കടവ്. സന്തോഷ് ആന്റണി, ബാലൻ കെ. നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നതും എം.ടി. വാസുദേവൻ നായരാണ്. തോണിക്കാരന്റെ ജീവിതത്തിലൂടെ പുഴയുടെയും മനുഷ്യന്റെയും ബന്ധം ആവിഷ്‌കരിച്ച ‘കടവ്’ (1991), മികച്ച മലയാള ചിത്രം, മികച്ച തിരക്കഥ എന്നീ ദേശീയ പുരസ്‌കാരങ്ങളും ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യ ഫ്യൂച്ചര്‍ പ്രൈസുംനേടിയിട്ടുണ്ട്.
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാനപ്രസ്ഥം. ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം. മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്. 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു. ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്.
മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ് ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ് ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ.
വയലാര്‍ രാമവര്‍മയുടെ അന്‍പതാം ചരമവാര്‍ഷികവും സലീല്‍ ചൗധരിയുടെ ജന്മശതാബ്ദിയോടുമനുബന്ധിച്ച് രാമുകാര്യാട്ടിന്റെ ‘ചെമ്മീന്‍’ (1965) പ്രദര്‍ശിപ്പിക്കും. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യമലയാള ചിത്രമായ ചെമ്മീന്‍, കടലിന്റെ പശ്ചാത്തലത്തില്‍ അനശ്വരമായ പ്രണയകഥ പറയുന്നു.വിഖ്യാത സംവിധായകന്‍ ഗുരുദത്തിന്റെ ജന്മശതാബ്ദിയില്‍ ‘പ്യാസ’ (1957) മേളയില്‍ പ്രദര്‍ശിപ്പിക്കും. അംഗീകരിക്കപ്പെടാത്ത ഒരു കവിയുടെ സംഘര്‍ഷഭരിതമായ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.







