
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി അറിയിച്ചു.
കേസിന്റെ വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം പിന്നീട് എടുക്കുമെന്നും വ്യക്തമാക്കി. കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. അത് ഈ സർക്കാർ നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ല .ഇത്തരം സംഭവങ്ങളിൽ അതിജീവിതക്കൊപ്പമായിരിക്കും സര്‍ക്കാര്‍. ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരായ കോടതിയുടെ നിരീക്ഷണം അടക്കം അറിയേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.







