spot_imgspot_imgspot_img

തിരുവനന്തപുരത്ത് വാഷിംഗ് മെഷീന് തീപിടിച്ച് വീടിന് നാശനഷ്ടം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഷിംഗ് മെഷീന് തീപിടിച്ച് വീടിന് നാശനഷ്ടം. നെല്ലനാട് കാന്തലക്കോണത്താണ് സംഭവം. വള്ളിക്കാട് മധുസൂദനൻ നായർ പ്രീതകുമാരി ദമ്പതികളുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് തീപിടിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ശുചിമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീനിൽ നിന്നാണ് തീപടർന്നത്. പുക ഉയരുന്നത് കണ്ട വീട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. പുക ഉയർന്ന ഉടൻ തന്നെ തീ ആളിപ്പടർന്നെന്നും ശുചിമുറിയിലേക്ക് തീപടർന്ന് കത്തിയെന്നും നാട്ടുകാർ പറഞ്ഞു.

ഒരു വർഷം മാത്രം പഴക്കമുള്ള ടോപ്പ് ലോഡ് വാഷിംഗ് മെഷീനാണ് തീപിടിച്ചത്. തുണികളും ബാത്ത്റുമിലുണ്ടായിരുന്ന സാധനങ്ങളും കത്തിപ്പോയി. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp