
തിരുവനന്തപുരം: ത്രിദിന നൈപുണ്യവികസന വർക്ക്ഷോപ്പും സഹവാസക്യാമ്പും സംഘടിപ്പിച്ചു. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ ഐക്കഫും സേവ്യർ ഔട്ട് റീച്ച് സർവ്വീസസും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സേവ്യർ ഇഗ്നൈറ്റ് 25 എന്ന പേരിൽ നവം.5 മുതൽ 7 വരെ ഫാ. സ്റ്റാൻസ്വാമി ഓഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളജ് മാനേജർ ഫാ. ഡോ. സണ്ണി ജോസ് എസ്.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവത്വത്തെ നേർവഴിയ്ക്കു നടക്കാനും നയിക്കാനും ക്യാമ്പിനു കഴിയട്ടെ എന്നു ഫാ. ഡോ. സണ്ണി ജോസ് എസ്. ജെ. ആശംസിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. തോമസ് സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് വൈസ് പ്രിൻസിപ്പൽ ലഫ്. രാജേഷ് എം. അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ്, ഫാ. ഡോ. ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കേരള ഐക്കഫിൻ്റെ അഡ്വൈസർ ഫാ. ബേബി ചാലിൽ എസ്. ജെ. നാളെയ്ക്കു വേണ്ടി ഒരു നവസ്വപ്നം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഡോ. ഫാ. സജി ജോസഫ് എസ്. ജെ, ഫാ. ഡോ.ഡൊമിനിക്ക് ജോസഫ് എസ്. ജെ, ഫാ അനുഷ്, ഡോ. ഷിജിമോൾ ജി.പി, ഷാൽ സോമൻ, ബ്രിട്ടോ സെബാസ്റ്റ്യൻ തുടങ്ങിയവർ ക്ലാസെടുത്തു.







