
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. കുഴഞ്ഞുവീണാണ് മരിച്ചത്. വി.ആർ. സിനിയാണ് അന്തരിച്ചത്. മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്നു. ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചത്.
26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.







