
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നുമാണ് നിർദ്ദേശം. അതേസമയം, ചോദ‍്യം ചെയ്യാൻ തിങ്കളാഴ്ചയോടെ ഹാജരാകണമെന്ന് രാഹുലിന് പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ഇക്കഴിഞ്ഞ ഡിസംബർ 11നായിരുന്നു നീണ്ട ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്നാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.







