spot_imgspot_imgspot_img

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥകളെ മാന്യതയോടെ സമീപിക്കണം: ഡോ. ബിജു

Date:

തിരുവനന്തപുരം: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥകളെ മാന്യതയോടെ സമീപിക്കണമെന്ന് സംവിധായകൻ ഡോ. ബിജു. ഐഎഫ്എഫ്കെ വേദിയിൽ പാപോ ബുക്ക എന്ന ചലച്ചിത്രത്തിൻ്റെ പശ്ചാതലത്തിൽ സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി നിരവധി ഇന്ത്യൻ സൈനികർ പാപുവ ന്യൂ ഗിനിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. അവരിൽ പലരും അവിടെ പോരാടി വീരമൃത്യു വരിക്കുകയും, തിരിച്ചറിയപ്പെടാത്ത അവരുടെ മൃതദേഹങ്ങൾ സംരക്ഷിത സ്ഥലങ്ങളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ അധികം അറിയപ്പെടാത്ത അധ്യായങ്ങളാണിവ. ചരിത്രത്തിന്റെ ഈ അവഗണിക്കപ്പെട്ട ഭാഗങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാണ് ഈ ചിത്രം പിറവിയെടുത്തതെന്ന് അദ്ദേഹം പറയുന്നു.

തന്റെ കഥാപാത്രങ്ങളെ ഞാൻ എല്ലായ്പ്പോഴും മിനിമലിസ്റ്റിക് രീതിയിലാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിൽ, കഥാപാത്രങ്ങൾ അവരുടെ പരിസരങ്ങളാലും ചരിത്രത്താലും ബന്ധിതരാണ്. ഭൂമിശാസ്ത്രപരവും സാംസ്കാരികപരവുമായ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ അവരെ വികസിപ്പിക്കുകയും, കഥയുടെ ആവശ്യകതയനുസരിച്ച് അവരുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുകയുമാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

എന്റെ മിക്ക ചിത്രങ്ങളിലും തനതുസംസ്കാരം മുറുകെപ്പിടിക്കുന്ന വ്യത്യസ്തരായ കഥാപാത്രങ്ങളെ കാണാം ആഖ്യാനത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് തനതുസംസ്കാരം മുറുകെപ്പിടിക്കുന്ന കഥാപാത്രങ്ങളെ എൻ്റെ സിനിമകളിൽ ഉൾപ്പെടുത്തുന്നത്. ഒരു സിനിമാക്കാരനെന്ന നിലയിൽ, യാതൊരു മുഖാവരണവുമില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് തൻ്റെ ഉത്തരവാദിത്തമാണ്.

അവർ കൽപ്പിത കഥാപാത്രങ്ങളായിരുന്നാലും അവർക്കെല്ലാം സ്വന്തമായ മാന്യതയുണ്ട്. ഒരു കാലത്ത് സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ കഥകൾ അപമാനകരമായ രീതിയിൽ അവതരിപ്പിച്ചിരുന്ന പ്രവണത ഉണ്ടായിരുന്നു. അവരുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും മാന്യമായി അവതരിപ്പിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹം.

സ്വകാര്യ അനുഭവങ്ങളും സാമൂഹിക വിമർശനവും തന്റെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. അത് മനഃപൂർവമായ സമീപനമാണ്. എൻ്റെ സിനിമകളിലെ സാമൂഹിക വിമർശനം സമൂഹത്തോടുള്ള എൻ്റെ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ്. വിനോദത്തിനോ സൗന്ദര്യശാസ്ത്രത്തിനോ ഉപരിയായി കലയുടെ സാമൂഹിക വശത്തിലാണ് ഞാൻ കൂടുതൽ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരം: ഒരു സംവിധായകന് വേണ്ട ഏറ്റവും പ്രധാന മൂല്യം ആത്മവിശ്വാസമാണ്. നിങ്ങൾ ജീവിക്കുന്ന സമൂഹത്തോട് ബഹുമാനം പുലർത്തിക്കൊണ്ട് നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക, സിനിമയെ രാഷ്ട്രീയവും പരീക്ഷണാത്മകവുമായ സംരംഭങ്ങൾക്ക് ഉപയോഗിക്കുക – ഇതാണ് നല്ല ചലച്ചിത്രസൃഷ്ടിയുടെ വഴിയെന്ന് താൻ വിശ്വസിക്കുന്നതെതെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് തനിക്ക് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയിലെ സംവിധായകരോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp