
കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്.
എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ സൈലോ കാറാണ് കത്തിയത്. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.







