
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുകയാണ്. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്.
ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് സ്വർണ വിലയിലുള്ള കുതിപ്പ്.
ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.







