
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കാട്ടാക്കടയിലാണ് സംഭവം. ക്രിസ്മസിന് കുടുംബം പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. തൊഴുല്‍ക്കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇയാളുടെ വീട്ടിൽ നിന്നും 60 പവനാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാത്രി 9 മണിയോടെ ഷൈന്‍ കുമാറിന്റെ ഭാര്യ അനുഭവ മടങ്ങിയെത്തമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടായി മനസിലാക്കുന്നത്. സംഭവത്തില്‍ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.







