
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ ( 72 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3D ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സിനിമയുടെ കലാസംവിധായകനായിരുന്നു.
മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. 1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖർ കടന്നുവരുന്നത്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.







