
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു. മറ്റൊരു ദിവസം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി.
എസ്ഡിപിഐയുടെ പിന്തുണയോടെയാണ് എസ്. ഗീത തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനെതിരെ എൽഡിഎഫ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ കെപിസിസിയുടെയും ഡിസിസിയുടെയും നിർദേശം ലഭിച്ചതോടെ എസ്. ഗീത രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
എസ്ഡിപിഐയുടെ മൂന്ന് വോട്ടുകൾ ഉൾപ്പെടെ ആകെ പത്ത് വോട്ടുകൾ നേടിയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ എസ്. ഗീത വിജയിച്ചത്. ശേഷമാണ് രാജി പ്രഖ്യാപിച്ചത്.







