
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിൻ്റെ സേവനം ലഭ്യമാണ്. പദയാത്ര കഴിഞ്ഞെത്തുന്ന തീർത്ഥാടകർക്ക് വളരെ ആശ്വാസം നൽകുന്ന ഒന്നാണ് ആയുർവേദ ക്യാമ്പ്. ക്യാമ്പിൻ്റെ ഉദ്ഘാടനം തീർത്ഥാടന കമ്മിറ്റി സെക്രട്ടറി വിരജാനന്ദഗിരി സ്വാമി നിർവ്വഹിച്ചു.
വർക്കല ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഷർമദ് ഖാൻ സ്വാമിക്ക് മരുന്ന് നൽകി ക്യാമ്പിൻ്റെ പ്രവർത്തനം ആരംഭിച്ചു. വർക്കല ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളായി ക്യാമ്പിൽ സേവനം നൽകും.







