
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്നെ ചോദ്യം ചെയ്തെന്ന് സ്ഥിരീകരിച്ച് കടകംപള്ളി സുരേന്ദ്രൻ. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. 2019 ൽ മന്ത്രി ആയിരുന്നപ്പോഴുള്ള കാര്യങ്ങൾ ചോദിച്ചെന്നും അതിന് മറുപടി നൽകിയെന്നും കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും ഈ ദിവസം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ‍്യം ചെയ്യലെന്നാണ് സൂചന.







