
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു. വര്‍ക്കല പാപനാശം ആല്‍ത്തറ ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ ഓട്ടോ ഓടിക്കുന്നവര്‍ക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് ആക്രമിച്ചത്.
ഓട്ടോതൊഴിലാളികളായ സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സുരേഷ് മദ്യപിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയത്. സുരേഷ് സന്ദീപുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറിയിരുന്നു. ഇത് കണ്ട് വന്ന ഓട്ടോ ഡ്രൈവര്‍ സുരേഷ് അക്രമിയെ പിടിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.







