spot_imgspot_imgspot_img

തിരുവനന്തപുരം ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.

ബാലരാമപുരം വലിയ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റി വന്ന ഗുഡ്സ് ഓട്ടോയിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് വന്നതായിരുന്നു ഗുഡ്സ് ഓട്ടോ.

കാർ വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരികയായിരുന്നു. എർട്ടിഗ കാർ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ച് നീതി ലാബിലേയക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp