spot_imgspot_imgspot_img

തിരുവനന്തപുരം ലുലുമാളിൽ വിലക്കുറവിന്റെ മഹോത്സവം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായിട്ടാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. നൂറിലേറെ ബ്രാന്റുകളുടെ സാധനങ്ങൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.

ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും.

എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാവുന്നതാണ്.

തിരക്ക് പരിഗണിച്ച് സുഗമമായ ഷോപ്പിങിന് വേണ്ട പ്രത്യേക ക്രമീകരണങ്ങളും ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി എട്ടുമുതൽ പതിനൊന്ന് വരെ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.ഷോപ്പിങ്ങും സെലിബ്രേഷനും ഫൺ ആക്റ്റിവിറ്റീസും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ജനുവരി 8 മുതൽ 11 വരെയുള്ള നാലു ദിവസങ്ങളിൽ ഓഫർ സെയിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp