
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതിയെയാണ് 20 വർഷങ്ങൾക്ക് ശേഷം പിടികൂടിയത്.
മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ലുക് ഔട്ട് നോട്ടീസ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
2006 ലും 2009 ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കൊലക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ഈ കേസുകളിൽ ജയിലിൽ കഴിയവെയാണ് ഇയാൾക്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിൽ ഇറങ്ങിയശേഷം കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു.







