spot_imgspot_imgspot_img

വട്ടിയൂർക്കാവിനെ വി.കെ പ്രശാന്ത് ചതിച്ചു; ആരോപണവുമായി ജി കൃഷ്ണകുമാർ

Date:

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം വഴിമുട്ടി നില്‍ക്കുകയാണെന്ന് ജി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും താൻ കൂടെയുണ്ടാകുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

വട്ടിയൂര്‍ക്കാവ് ജംഗ്ഷനും പരിസരത്തെ പ്രധാനപ്പെട്ട മൂന്ന് റോഡുകളും അന്താരാഷ്‌ട്ര നിലവാരത്തില്‍ വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കഴിയാൻ ഏറെ ഘോഷിച്ച് കൊണ്ടുവന്ന ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്‍റെ അട്ടിമറികൊണ്ട് എങ്ങുമെത്തിയില്ലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.

വികസനത്തിനായി ബജറ്റിൽ കിഫ്‌ബി വഴി 800 കോടി രൂപയുടെ ഭരണാനുമതിയുമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നാണ് വട്ടിയൂർക്കാവ് എംഎൽഎ നൽകിയ വാഗ്‌ദാനം. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെങ്കിലും അര്‍ഹമായ നഷ്ടപരിഹാരമോ പകരം സംവിധാനമോ ഒരുക്കാതെ വ്യാപാരികളെ വഴിയാധാരമാക്കി. 100 കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

വി.കെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. വികസനത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ടവരെ എംഎൽഎ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയും ജനങ്ങളെ വിഢികളാക്കരുത്. അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ പരാജയം നേകിടുമെന്ന് കൃഷ്ണകുമാർ പറയുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp