
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ആണ് ഈ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
10 ബൂത്തുകളിലായി പതിമൂവായിരത്തിലധികം വോട്ടർമാരാണ് വാർഡിലുള്ളത്. വിമതർ ഉൾപ്പടെ 9 സ്ഥാനാർഥികളാണ് ഇത്തവണ മൽത്സര രംഗത്തുള്ളത്.
വിഴിഞ്ഞം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ നൗഷാദ് ആണ് LDF സ്ഥാനാർഥി. കെ എച്ച് സുധീർഖാൻ ആണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്‌ക്കുവേണ്ടി സർവശക്തിപുരം ബിനു മത്സരിക്കുന്നുണ്ട്.







