
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ പേരിലാണ് സസ്പെൻഷൻ. എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രസിഡന്റ് സഫര്‍ ഗഫൂര്‍, പ്രവര്‍ത്തകരായ അര്‍ജുന്‍ പി എസ്, വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇവർ ഇത് പാലിച്ചില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയെന്നുമാണ് അധികൃതർ പറയുന്നത്. സസ്‌പെന്‍ഷന്‍ നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം നിര്‍മ്മിതി നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.







