
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് വൻ എംഡിഎംഎ വേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കൾ റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശി ശരത് വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായിട്ടാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.







