spot_imgspot_imgspot_img

അണ്ടൂർക്കോണത്ത് നാളെ സൗജന്യ നേത്ര ചികിത്സാക്യാമ്പ് സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അണ്ടൂർക്കോണം യൂണിറ്റും ഇന്ത്യയിലെ പ്രമുഖ കണ്ണാശുപത്രിയായ തിരുന്നെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 2-മത് സൗജന്യ നേത്ര ചികിത്സാക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ അണ്ടൂർക്കോണം കെ.എം.ജെ ആഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

KVVES തിരു.ജില്ലാ പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. KVVES അണ്ടൂർക്കോണം യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ്‌മാർക്ക് സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.

ക്യാമ്പിൽ ആദ്യം എത്തുന്ന മുറയ്ക്കായിരിക്കും രോഗികളെ പരിശോധിക്കുന്നത്. കൂടാതെ നേത്ര രോഗങ്ങൾ മാത്രമേ പരിശോധിക്കുകയുള്ളൂ. തിമിര ശാസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി തിരുനെൽവേലിയിൽ പോകുന്നതിനുള്ള തയ്യാറെടുപ്പോടുകൂടി എത്തേണ്ടതാണ്.

ക്യാമ്പിൽ പങ്കെടുക്കേണ്ടവർ ആധാർ കോപ്പി കൊണ്ടുവരേണ്ടതാണ്. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ എല്ലാ ചിലവുകളും ശസ്ത്രക്രിയ- ഭക്ഷണം – താമസം – യാത്ര പൂർണ മായും സമിതി സൗജന്യമായി ചെയ്‌തു കൊടുക്കും.

എന്നാൽ രോഗികളുടെ സഹായികളായി പോകുന്നവരുടെ എല്ലാ ചെലവുകളും അവർ തന്നെ വഹിക്കേണ്ടതാണ്. സൗജന്യമായി കണ്ണിന്റെ കാഴ്ച ശക്തി പരിശോധിച്ചു കണ്ണടയുടെ പവർ നിശ്ചയിക്കാം. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സ തുടർ ക്യാമ്പിൽ വച്ച് നടത്തുന്നതാണ്. രണ്ട് കണ്ണുകൾക്കും തിമിര ശസ്ത്രക്രിയ വേണ്ടവർക്ക് കണ്ണട സൗജന്യമായി നൽകും.

എല്ലാ ശസ്ത്രക്രിയ രോഗികൾക്കും ഐ ഡ്രോപ്സ് സൗജന്യമായി നൽകും. തിമിരം അല്ലാതെയുള്ള രോഗികൾക്ക് അന്നേ ദിവസം തന്നെ റഫറൽ കാർഡ് കൊടുക്കുന്നതായിരിക്കും. ശസ്ത്രക്രിയവേണ്ടവരെ അന്നേദിവസം തന്നെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നതും ശസ്ത്ര ക്രിയ കഴിഞ്ഞ് തിരികെ കൊണ്ടു വരുന്നതുമാണ്. ശസ്ത്രക്രിയയ്ക്ക് കൊണ്ടു പോകുന്നരുടെ കാര്യങ്ങൾ നോക്കുന്നതിനും ഭക്ഷണം – താമസം-യാത്ര എന്നിവ ചെയ്തത് തന്ന് തിരികെ എത്തിക്കുന്നത്‌വരെ സമിതിയുടെ വോളണ്ടിയർമാരുടെ സേവനം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp