spot_imgspot_imgspot_img

ആലപ്പുഴ ബാലു മെമ്മോറിയൽ എവെറോളിംഗ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് ട്രഷറി പ്രീമിയർ ലീഗ് സീസൺ -3 തിരുവനന്തപുരം ജില്ല ജേതാക്കൾ

Date:

ആലപ്പുഴ: ആലപ്പുഴ ട്രഷറി പെൻഷനേഴ്സ് റെക്രിയേഷൻ ക്ലബ്‌ സംഘടിപ്പിച്ച ബാലു മെമ്മോറിയൽ എവറോളിംഗ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് ട്രഷറി പ്രീമിയർ ലീഗ് സീസൺ-3 ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ല ടീം ജേതാക്കളായി. വിജയികൾക്ക് ട്രഷറി ഡയറക്ടർ വി. സാജൻ എവറോളിംഗ് ട്രോഫി കൈമാറി.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ട്രഷറി വകുപ്പിലെ ജീവനക്കാർ ജനുവരി 10,11 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടന്ന വാശിയേറിയ ക്രിക്കറ്റ്‌ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലയും കാസർഗോഡ് ജില്ലയും തമ്മിൽ ഏറ്റുമുട്ടിയ 5 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 5 വിക്കറ്റിന് 48 റൺസ് എടുക്കുകയും മറുപടി ബാറ്റ് ചെയ്ത തിരുവനന്തപുരം ഒരു വിക്കറ്റ് നഷ്ടത്തിൽ 3.2 ഓവറിൽ വിജയിക്കുകയും ചെയ്തു.

ഫൈനൽ മത്സരത്തിൽ 42 റൺസ് എടുത്ത ശരതിനെ (കിച്ചു) മാൻ ഓഫ്ആ ദി മാച്ച് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കായ്ച്ചവെച്ച തിരുവനന്തപുരം ജില്ലയുടെ ക്യാപ്റ്റൻ റസാക്കിനെ (133 റൺസ്) പ്ലേയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp