
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടമുണ്ടായത്. രാവിലെ അനുജനും സുഹൃത്തിനുമൊപ്പം കുളത്തില്‍ നീന്താന്‍ പോയതായിരുന്നു നിയാസ്.







